നടിയെ സ്വാധീനിക്കാൻ ശ്രമിച്ചു; ലോയേഴ്സ് കോൺഗ്രസ് മുൻ നേതാവ് അഡ്വ. വി.എസ്. ചന്ദ്രശേഖരനെതിരേ കേസ്

ചന്ദ്രശേഖരന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹർജി കേടതി പരിഗണിക്കാനിരിക്കെയാണ് പുതിയ കേസ്
attempt to influence the actress another case against adv vs chandrasekaran
വി.എസ്. ചന്ദ്രശേഖരൻ
Updated on

കൊച്ചി: പരാതിക്കാരിയായ നടിയെ സ്വാധീനിക്കാൻ ശ്രമിച്ചതിനു ലോയേഴ്സ് കോൺഗ്രസ് മുൻ നേതാവ് അഡ്വ. വി.എസ്. ചന്ദ്രശേഖരനെതിരേ കേസ്. ചന്ദ്രശേഖരനും സുഹൃത്തിനുമെതിരേ നെടുമ്പാശേരി പൊലീസാണ് കേസെടുത്തത്.

ചന്ദ്രശേഖരന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹർജി കേടതി പരിഗണിക്കാനിരിക്കെയാണ് പുതിയ കേസ്. ആദ്യഘട്ടത്തില്‍ നടി മാധ്യമങ്ങളിലൂടെ ലൈംഗിക അതിക്രമത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ഇതിനു ശേഷമാണ് ചന്ദ്രശേഖരനും സുഹൃത്തും ചേര്‍ന്ന് നടിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്.

ആദ്യം ചന്ദ്രശേഖരന്‍റെ സുഹൃത്ത് ഫോണിൽ വിളിച്ചു. പിന്നീട് ഫ്ലാറ്റിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചെന്നും നടി പൊലീസിന് മൊഴി നൽകി. ലൈംഗിക ചൂഷണത്തിനായി നിര്‍മാതാവ് താമസിക്കുന്ന ഹോട്ടല്‍ മുറിയിലേക്ക് അഡ്വ. ചന്ദ്രശേഖരന്‍ എത്തിച്ചുവെന്നാണ് നടി വെളിപ്പെടുത്തിയിരുന്നത്. ഷൂട്ടിങ് ലൊക്കേഷനായ ബോള്‍ഗാട്ടി പാലസ് കാണിക്കാന്‍ കൊണ്ടുപോകുന്നതിനിടെ ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ചുവെന്നും നടി ആരോപിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com