അതിഥി തൊഴിലാളിയുടെ ഭാര‍്യയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; രണ്ട് പേർ പിടിയിൽ

പൊലീസ് ഇരുവരെയും പിടികൂടി ചോദ‍്യം ചെയ്യ്തപ്പോഴാണ് പീഡനശ്രമം പുറത്തറിയുന്നത്
Attempt to kidnap and rape guest worker's wife; Two arrested
അതിഥി തൊഴിലാളിയുടെ ഭാര‍്യയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; രണ്ട് പേർ പിടിയിൽfile
Updated on

പത്തനംതിട്ട: അതിഥി തൊഴിലാളിയുടെ ഭാര‍്യയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. കോന്നി മങ്ങാരം സ്വദേശികളായ അനിൽകുമാർ (48), ശിവപ്രസാദ് (42) എന്നിവരാണ് അറസ്റ്റിലായത്. ഐരവണിൽ താമസിച്ചുവരുകയായിരുന്ന അസം സ്വദേശിയുടെ ഭാര‍്യയെ പ്രതി അനിൽകുമാർ ജനുവരി 14ന് രാത്രി വീട്ടിൽ കയറി ബലമായി പിടിച്ചുകയറ്റി ബൈക്കിൽ കൊണ്ടുപോയി.

പിന്നാലെ ഭർത്താവ് സഞ്ജയ് മണ്ഡൽ എത്തിയാണ് ഭാര‍്യയെ മോച്ചിപ്പിച്ചത്. സംഭവത്തിന് ശേഷം നാരായണപുരം മാർക്കറ്റിന് സമീപത്ത് കൂടെ നടന്ന് പോവുകയായിരുന്ന സഞ്ജയ് മണ്ഡലിനെ പ്രതികൾ മർദിച്ചു. പിന്നീട് പൊലീസ് ഇരുവരെയും പിടികൂടി ചോദ‍്യം ചെയ്യ്തപ്പോഴാണ് പീഡനശ്രമം പുറത്തറിയുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com