ഹോട്ടൽ മുറിയിൽ വച്ച് യുവതിക്ക് പീഡനശ്രമം: ഒന്നാം പ്രതി അറസ്റ്റിൽ

ഹോട്ടൽ ജീവനക്കാരായ മറ്റ് രണ്ട് പ്രതികളായ റിയാസും സുരേഷും ഉടൻ പിടിയിലാകുമെന്നാണ് പൊലീസ് അവകാശപ്പെടുന്നത്.
attempt to molest woman in hotel room: first accused arrested
പ്രതി ദേവദാസ്
Updated on

കോഴിക്കോട്: ഹോട്ടൽ ജീവനക്കാരി പീഡന ശ്രമത്തിനിടയിൽ കെട്ടിടത്തിൽ ചാടുകയും പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ഹോട്ടലുടമയും ഒന്നാം പ്രതിയുമായ ദേവദാസിനെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച പുലർച്ചെ നാലുമണിയോടെ തൃശൂർ കുന്നംകുളത്തു നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഹോട്ടൽ ജീവനക്കാരായ മറ്റ് രണ്ട് പ്രതികളായ റിയാസും സുരേഷും ഉടൻ പിടിയിലാകുമെന്നാണ് പൊലീസ് അവകാശപ്പെടുന്നത്.

മുക്കം കോഴിക്കോട് റോഡിൽ മാമ്പറ്റയിൽ പുതുതായി ആരംഭിച്ച സങ്കേതം എന്ന ഹോട്ടലിലെ ജീവനക്കാരിയായ കണ്ണൂർ പയ്യന്നൂർ സ്വദേശിനിക്കു നേരെയാണ് ശനിയാഴ്ച രാത്രി 11 മണിയോടെ പീഡന ശ്രമം ഉണ്ടായത്.

വീഴ്ചയിൽ നട്ടെല്ലിനു പരുക്കേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com