

കോതമംഗലത്ത് സിപിഎം നേതാവിനെ റോഡിന് കുറുകെ കയർ കെട്ടി വീഴ്ത്തിയ സംഭവം; പങ്കില്ലെന്ന് കോൺഗ്രസ്
കോതമംഗലം :സിപിഎം നേതാവ് ടി.എം. അബ്ദുൽ അസീസിനെ ആക്രമിച്ച സംഭവത്തിൽ പങ്കില്ലെന്ന് കോൺഗ്രസ്. മേതല ജമാഅത്ത് പള്ളിയുമായി ബന്ധപ്പെട്ട് ഉണ്ടായ അവകാശ തർക്കങ്ങളെ തുടർന്നാണ് ടി.എം. അബ്ദുൽ അസീസ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ രാഷ്ട്രീയമില്ലെന്ന് കോൺഗ്രസ് നെല്ലിക്കുഴി മണ്ഡലം പ്രസിഡന്‍റ് അലി പടിഞ്ഞാറെ ചാലിൽ, ചെറുവട്ടൂർ മണ്ഡലം പ്രസിഡന്‍റ് നാസർ വട്ടേക്കാടൻ എന്നിവർ പറഞ്ഞു.
സംഭവത്തിൽ ഖേദം രേഖപ്പെടുത്തുന്നതിന് ആക്രമത്തിന് ഇരയായ ടി.എം. അബ്ദുൽ അസീസിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. അക്രമ രാഷ്ട്രീയത്തോട് കോൺഗ്രസിന് യാതൊരു പ്രതിബദ്ധതയും ഇല്ല. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഉണ്ടായ തകർച്ച പരിഹരിക്കുന്നതിന് വേണ്ടി സംഘർഷത്തെ സിപിഎം ഉപയോഗിക്കുന്നു. ഇത് അവസാനിപ്പിക്കണമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.