കോട്ടയത്ത് നവജാത ശിശുവിനെ വിൽക്കാൻ ശ്രമം; പിതാവ് ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ

50,000 രൂപയ്ക്കാണ് കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത്
attempt to sell newborn baby in kottayam 3 arrest

കോട്ടയത്ത് നവജാത ശിശുവിനെ വിൽക്കാൻ ശ്രമം; പിതാവ് ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ

പ്രതീകാത്മക ചിത്രം
Updated on

കോട്ടയം: കോട്ടയം കുമ്മനത്ത് നവജാത ശിശുവിനെ വിൽക്കാൻ ശ്രമം. രണ്ടര മാസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് വിൽക്കാൻ ശ്രമിച്ചത്. സംഭവത്തിൽ കുട്ടിയുടെ അച്ഛൻ, ഇടനിലക്കാരൻ, വാങ്ങാൻ വന്നയാൾ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കുഞ്ഞിനെ 50,000 രൂപയ്ക്ക് വിൽക്കാനാണ് ശ്രമിച്ചത്. പിതാവ് അസം സ്വദേശിയാണ്. ഉത്തർപ്രദേശ് സ്വദേശിക്കാണ് കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത്.

കുഞ്ഞിന്‍റെ അമ്മയ്ക്ക് കുട്ടിയെ വിൽക്കുന്നതിൽ എതിർപ്പുണ്ടായിരുന്നു. തുടർന്ന് കൂടെ ജോലി ചെയ്തവരോട് യുവതി ഇക്കാര്യം പറയുകയായിരുന്നു. ഇവരാണ് പൊലീസിൽ വിവരമറിയിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com