ലഹരി ഇടപാട് പിടികൂടാനെത്തിയ പൊലീസുകാരനെ കാറിടിച്ച് കൊല്ലാൻ ശ്രമം

കൂടെയുണ്ടായ മറ്റ് പൊലീസുകാർ ചാടി മാറിയതിനാൽ മറ്റ് അപകടങ്ങൾ ഉണ്ടായില്ല.
Attempted murder against palakkad vadakkanchery asi

പരുക്കേറ്റ എഎസ്ഐ ഉവൈസ്

Updated on

പാലക്കാട്: ലഹരി ഇടപാട് നടത്തുന്നതിനിടെ പിടികൂടാനെത്തിയ പൊലീസുകാരനെ കാറിടിച്ച് കൊല്ലാൻ ശ്രമം. വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഉവൈസിനെയാണ് കാറിടിച്ച് കൊല്ലാൻ ശ്രമിച്ചത്. പ്രതി പ്രതുൽ കൃഷ്ണയെ പൊലീസ് പിടികൂടി.

പാലക്കാട് വടക്കഞ്ചേരിയിലായിരുന്നു സംഭവം. ലഹരി ഇടപാട് നടത്തി തിരികെ വരുമ്പോൾ പൊലീസ് പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി കാറിടിപ്പിക്കാൻ ശ്രമിച്ചത്.

ആക്രമണത്തിൽ ഉവൈസിന്‍റെ കാലിനാണ് പരുക്കേറ്റത്. കൂടെയുണ്ടായ മറ്റ് പൊലീസുകാർ ചാടി മാറിയതിനാൽ മറ്റ് അപകടങ്ങൾ ഉണ്ടായില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com