
ഗോപി ഭാര്യ ഇന്ദിര, മക്കളായ രഞ്ജേഷ്, രാകേഷ്
കാസർഗോഡ്: അമ്പലത്തറയിൽ കുടുംബത്തിലെ നാല് പേർ ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ഒരാൾ കൂടി മരിച്ചു. ഇളയ മകനായ രാകേഷാണ് (27) മരിച്ചത്. പരിയാരം മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് മരിച്ചത്.
ഓഗസ്റ്റ് 28 നാണ് കർഷകനായ ഗോപിയും ഭാര്യ ഇന്ദിര, മക്കളായ രഞ്ജേഷ് രാകേഷ് എന്നിവർ ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആശുപത്രിയിലേക്ക് പോകും വഴി ഗോപിയും ഇന്ദിരയും രഞ്ജേഷും മരിച്ചിരുന്നു.
ഗുതുതരമായി പരുക്കേറ്റ രാകേഷിനെ പരിയാരം മെഡിക്കൽ കോളെജിലേക്ക് ചികിത്സയിക്കായി മാറ്റുകയായിരുന്നു. സാമ്പത്തിക ബാധ്യത മൂലമാണ് ആത്മഹത്യയെന്നാണ് റിപ്പോർട്ട് ആത്മഹത്യയിൽ കേസെടുത്ത പൊലീസ് അന്വേഷണം തുടരുകയാണ്.