ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് തുടക്കം; പൊങ്കാല സമർപ്പണം മാർച്ച് 3ന്

ആറ്റുകാൽ പൊങ്കാല മാർച്ച് 3ന്
Attukal Pongala on March 3rd

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് തുടക്കം

Updated on

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് തിങ്കളാഴ്ച തുടക്കം. വൈകുന്നേരം ദേവിയെ കാപ്പ് കെട്ടി കുടിയിരുത്തും. കലാപരിപാടികളുടെ ഉദ്ഘാടനം നടൻ മോഹൻലാൽ നിർവഹിക്കും.

ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റിന്‍റെ അംബാ പുരസ്കാരം താരത്തിന് സമ്മാനിക്കും. നന്ദഗോവിന്ദം ഭജൻസിന്‍റെ കലാപരിപാടിയും അരങ്ങേറും.

പൊങ്കാലയുടെ ഭാഗമായുള്ള കുത്തിയോട്ട വ്രതാരംഭം ബുധനാഴ്ച മുതലാണ് ആരംഭിക്കുക. മാർച്ച് മൂന്നിനാണ് പൊങ്കാല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com