

പൊങ്കാലയ്ക്ക് പ്രത്യേക ട്രെയ്ൻ സർവീസും അധിക സ്റ്റോപ്പുകളും.
file image
തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ദക്ഷിണ റെയ്‌ൽവേ തിരുവനന്തപുരം ഡിവിഷൻ പ്രത്യേക സർവീസ് നടത്തും. എറണാകുളം ജംക്‌ഷൻ- തിരുവനന്തപുരം സെൻട്രൽ, തിരുവനന്തപുരം സെൻട്രൽ- നാഗർകോവിൽ ജംക്‌ഷൻ എന്നീ റൂട്ടുകളിലാണ് അധിക ട്രെയ്‌ൻ സർവീസുകൾ.
അധിക സ്റ്റോപ്പുകൾ, ടിക്കറ്റ് സൗകര്യങ്ങൾ വർധിപ്പിക്കൽ, സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തൽ തുടങ്ങിയ ക്രമീകരണങ്ങളും ഏർപ്പെടുത്തി. മാർച്ച് മൂന്നിനാണു പൊങ്കാല. അന്നു തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്ന് കൊല്ലത്തേക്കുള്ള ട്രെയ്‌നുകൾ ഒന്നു മുതൽ നാല് വരെയുള്ള പ്ലാറ്റ്‌ഫോമുകളിൽ നിന്നാകും പുറപ്പെടുക. നാഗർകോവിലിലേക്കുള്ള ട്രെയ്‌നുകൾ അഞ്ചാം പ്ലാറ്റ്‌ഫോമിൽ നിന്ന് പുറപ്പെടും.
പ്രവേശന, എക്സിറ്റ് പോയിന്‍റുകളിൽ അധിക ടിക്കറ്റ് കൗണ്ടറുകൾ തുറക്കും. തിരുവനന്തപുരം സെൻട്രലിലെ പ്ലാറ്റ്‌ഫോമുകളിൽ റിസർവ് ചെയ്യാത്ത ടിക്കറ്റിങ് സിസ്റ്റം (യുടിഎസ്), യുടിഎസ് ഓൺ-മൊബൈൽ ക്യുആർ കോഡ് കൗണ്ടറുകൾ എന്നിവയും ക്രമീകരിക്കും.
സ്പെഷ്യൽ ട്രെയ്‌നുകൾ
06121 തിരുവനന്തപുരം സെൻട്രൽ - നാഗർകോവിൽ ജംക്‌ഷൻ: മാർച്ച് രണ്ടിനു രാത്രി 20.55-ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെട്ട് രാത്രി 23.20-ന് നാഗർകോവിലിലെത്തും.
06122 നാഗർകോവിൽ ജംക്‌ഷൻ - തിരുവനന്തപുരം സെൻട്രൽ: മാർച്ച് മൂന്നിനു നാഗർകോവിലിൽ നിന്ന് 01.40-ന് പുറപ്പെട്ട് 3.30 ന് തിരുവനന്തപുരം സെൻട്രലിലെത്തും.
06123 എറണാകുളം ജംക്‌ഷൻ - തിരുവനന്തപുരം സെൻട്രൽ: മാർച്ച് മൂന്നിനു എറണാകുളത്ത് നിന്ന് പുലർച്ചെ 1.20 ന് പുറപ്പെടും. തിരുവനന്തപുരത്ത് 6.30നെത്തും.
06124 തിരുവനന്തപുരം സെൻട്രൽ-എറണാകുളം ജംക്‌ഷൻ: 15.10 ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടും 20.15ന് എറണാകുളത്തെത്തും.
06124 ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം സെൻട്രൽ-എറണാകുളം ജംക്‌ഷൻ: മാർച്ച് 3ന് 14.40ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടും 19.10 മണിക്ക് എറണാകുളത്തെത്തും.
മാർച്ച് 3
12624 തിരുവനന്തപുരം സെൻട്രൽ - ഡോ എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്- കഴക്കൂട്ടം, ചിറയിൻകീഴ്.
12081 കണ്ണൂർ-തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്സ്പ്രസ്- തിരുവനന്തപുരം പേട്ട.
20631 മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ വന്ദേ ഭാരത് എക്സ്പ്രസ്- തിരുവനന്തപുരം പേട്ട
മാർച്ച് 2
16729 മധുരൈ-പുനലൂർ എക്സ്പ്രസ്- പള്ളിയാടി, ബാലരാമപുരം.
16344 രാമേശ്വരം-തിരുവനന്തപുരം സെൻട്രൽ അമൃത എക്‌സ്പ്രസ്- ചിറയിൻകീഴ്.
പുനഃക്രമീകരണം
2026 മാർച്ച് മൂന്നിന് സർവീസ് നടത്തുന്ന തിരുവനന്തപുരം സെൻട്രൽ - ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ്, തിരുവനന്തപുരം - നാഗർകോവിൽ പാസഞ്ചർ, കൊല്ലം - കന്യാകുമാരി മെമു, നാഗർകോവിൽ - കോട്ടയം എക്സ്പ്രസ് എന്നിവ വൈകി സർവീസ് നടത്തും.