ആ​റ്റു​കാ​ൽ പൊ​ങ്കാ​ല: 3 സ്പെ​ഷ്യ​ൽ ട്രെ​യ്നു​ക​ൾ, അ​ധി​ക സ​ർ​വീ​സു​മാ​യി കെ​എ​സ്ആ​ർ​ടി​സി​യും

ആ​റ്റു​കാ​ൽ പൊ​ങ്കാ​ല: 3 സ്പെ​ഷ്യ​ൽ ട്രെ​യ്നു​ക​ൾ, അ​ധി​ക സ​ർ​വീ​സു​മാ​യി കെ​എ​സ്ആ​ർ​ടി​സി​യും

മൂ​ന്ന് അ​ൺ​റി​സ​ർ​വ്ഡ് എ​ക്സ്പ്ര​സ് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ​ക്ക് അ​ധി​മാ​യി സെ​ക്ക​ൻ​ഡ് ക്ലാ​സ് ജ​ന​റ​ൽ കോ​ച്ചു​ക​ൾ 6, 7 തീ​യ​തി​ക​ളി​ൽ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ക​ണ​ക്കി​ലെ​ടു​ത്ത് ചൊ​വ്വാ​ഴ്ച മൂ​ന്ന് സ്പെ​ഷ്യൽ ട്രെ​യ്നു​ക​ൾ സ​ർ​വീ​സ് ന​ട​ത്തും. പൊ​ങ്കാ​ല ദി​ന​മാ​യ അ​ന്ന് മ​റ്റു ട്രെ​യ്നു​ക​ൾ​ക്ക് അ​ധി​ക സ്റ്റോ​പ്പും അ​നു​വ​ദി​ച്ചു. മൂ​ന്ന് അ​ൺ​റി​സ​ർ​വ്ഡ് എ​ക്സ്പ്ര​സ് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ​ക്ക് അ​ധി​മാ​യി സെ​ക്ക​ൻ​ഡ് ക്ലാ​സ് ജ​ന​റ​ൽ കോ​ച്ചു​ക​ൾ 6, 7 തീ​യ​തി​ക​ളി​ൽ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

എ​റ​ണാ​കു​ളം ജം​ക്‌​ഷ​നി​ൽ നി​ന്ന് ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ 1.45ന് ​പു​റ​പ്പെ​ട്ട് രാ​വി​ലെ 6.30ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തു​ന്ന സ്പെ​ഷ​ൽ ട്രെ​യ്ൻ നി​ർ​ത്തു​ന്ന സ്റ്റേ​ഷ​നു​ക​ളും സ​മ​യ​വും: പി​റ​വം റോ​ഡ് (2.20), വൈ​ക്കം (2.26), ഏ​റ്റു​മാ​നൂ​ർ (2.42), കോ​ട്ട​യം (2.55), ച​ങ്ങ​നാ​ശേ​രി (3.13), തി​രു​വ​ല്ല (3.24), ചെ​ങ്ങ​ന്നൂ​ർ (3.35), മാ​വേ​ലി​ക്ക​ര (3.47), കാ​യം​കു​ളം (3.580, ക​രു​നാ​ഗ​പ്പ​ള്ളി (4.13), കൊ​ല്ലം (4.40), മ​യ്യ​നാ​ട് (4.55), പ​ര​വൂ​ർ (5.00), വ​ർ​ക്ക​ല (5.11), ക​ട​യ്ക്കാ​വൂ​ർ (5.22), ചി​റ​യി​ൻ​കീ​ഴ് (5.27), മു​രു​ക്കും​പു​ഴ (5.35), ക​ണി​യാ​പു​രം (5.39), ക​ഴ​ക്കൂ​ട്ടം (5.45), കൊ​ച്ചു​വേ​ളി (5.53), പേ​ട്ട (6.00).

തി​രി​ച്ച് പൊ​ങ്കാ​ല ക​ഴി​ഞ്ഞു മ​ട​ങ്ങു​ന്ന​വ​ർ​ക്കാ​യി തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് ചൊ​വ്വാ​ഴ്ച 3.30ന് ​യാ​ത്ര തി​രി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ സ്പെ​ഷ​ൽ ട്രെ​യി​ൻ രാ​ത്രി 8.15ന് ​എ​റ​ണാ​കു​ളം ജം​ക്‌​ഷ​നി​ൽ എ​ത്തും. ഇ​തേ സ്റ്റേ​ഷ​നു​ക​ളി​ൽ സ്റ്റോ​പ്പ് ഉ​ണ്ടാ​കും. ഇ​തോ​ടൊ​പ്പം, തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് നാ​ഗ​ർ​കോ​വി​ലി​ലേ​ക്കാ​ണ് മൂ​ന്നാ​മ​ത്തെ സ്പെ​ഷ​ൽ ട്രെ​യ്ൻ. ഇ​ത് ഏ​ഴി​ന് ഉ​ച്ച​തി​രി​ഞ്ഞ് 2.45ന് ​പു​റ​പ്പെ​ട്ട് വൈ​കി​ട്ട് 4.30ന് ​നാ​ഗ​ർ​കോ​വി​ലി​ൽ എ​ത്തും. നേ​മം, ബാ​ല​രാ​മ​പു​രം, നെ​യ്യാ​റ്റി​ൻ​ക​ര, അ​മ​ര​വി​ള, ധ​നു​വ​ച്ച​പു​രം, പാ​റ​ശാ​ല, കു​ഴി​ത്തു​റ വെ​സ്റ്റ്, കു​ഴി​ത്തു​റ, പ​ള്ളി​യാ​ടി, എ​ര​ണി​യ​ൽ എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ർ​ത്തും.

കൂ​ടാ​തെ, മം​ഗ​ളൂ​രു-​തി​രു​വ​ന​ന്ത​പു​രം എ​ക്‌​സ്പ്ര​സി​ന് പ​ര​വൂ​ര്‍, വ​ര്‍ക്ക​ല, ക​ട​യ്ക്കാ​വൂ​ര്‍ എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ല്‍ അ​ധി​ക സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചു. തി​ങ്ക​ളാ​ഴ്ച​ത്തെ മ​ധു​ര-​തി​രു​വ​ന​ന്ത​പു​രം അ​മൃ​ത എ​ക്‌​സ്പ്ര​സ് പ​ര​വൂ​ര്‍, ചി​റ​യി​ന്‍കീ​ഴ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ര്‍ത്തും. ഇ​തി​ന് പു​റ​മെ മും​ബൈ- തി​രു​വ​ന​ന്ത​പു​രം പ്ര​തി​വാ​ര എ​ക്‌​സ്പ്ര​സി​നും മം​ഗ​ളൂ​രു- തി​രു​വ​ന​ന്ത​പു​രം മാ​വേ​ലി എ​ക്‌​സ്പ്ര​സി​നും അ​ധി​ക സ്റ്റോ​പ്പു​ക​ള്‍ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

കെ​എ​സ്ആ​ർ​ടി​സി​യും വി​വി​ധ ഡി​പ്പോ​ക​ളി​ൽ നി​ന്നും പ്ര​ത്യേ​ക സ​ർ​വീ​സു​ക​ൾ അ​ന്നേ​ദി​വ​സം ഓ​പ്പ​റേ​റ്റ് ചെ​യ്യും. നി​ല​വി​ൽ നാ​നൂ​റോ​ളം സ​ർ​വീ​സു​ക​ളാ​ണ് ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ർ​പ്പ​റേ​ഷ​ൻ ന​ട​ത്തു​ന്ന​ത്.

Related Stories

No stories found.
logo
Metrovaartha
www.metrovaartha.com