ആറ്റുകാൽ പൊങ്കാല: തിരുവനന്തപുരത്ത് 24ന് മദ്യശാലകൾക്ക് നിരോധനം

ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ഉത്സവം 17-ന് ആരംഭിക്കും
ആറ്റുകാൽ പൊങ്കാല: തിരുവനന്തപുരത്ത് 24ന് മദ്യശാലകൾക്ക് നിരോധനം

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് ഈ മാസം 24ന് വൈകിട്ട് 6 മുതൽ 25 വൈകിട്ട് 6 വരെ തിരുവനന്തപുരത്ത് മദ്യശാലകൾക്ക് നിരോധനം. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലും വെള്ളാർ വാർഡിലുമാണ് നിരോധനം. ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ഉത്സവം 17-ന് ആരംഭിക്കും.

നഗരം ഉത്സവത്തിനായുള്ള തയാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വഴിയോരത്ത് അലങ്കാരങ്ങൾ നടക്കുന്നുണ്ട്. മൺകലങ്ങളും ഇഷ്ടികകളും പ്രധാന കവലകളിൽ എത്തിത്തുടങ്ങി.

ഉത്സവത്തിൻ്റെ ക്രമീകരണങ്ങൾ ക്ഷേത്ര ട്രസ്റ്റിൻ്റെയും വിവിധ സർക്കാർ വകുപ്പുകളുടെയും നേതൃത്വത്തിൽ അവസാന ഘട്ടത്തിലാണ്. 17-ന് രാവിലെ എട്ടിന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ആരംഭിക്കുന്ന ഉത്സവം 27-ന് സമാപിക്കും. ഉത്സവത്തിൻ്റെ പ്രധാന ചടങ്ങായ തോറ്റംപാട്ട് 17-ന് തുടങ്ങും

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com