Atulya's suicide; husband Satish's anticipatory bail cancelled

സതീഷ്, അതുല‍്യ

അതുല്യയുടെ ആത്മഹത്യ; ഭർത്താവ് സതീഷിന്‍റെ മുൻകൂർ ജാമ്യം റദ്ദാക്കി

സതീഷ് ക്രൈം ബ്രാഞ്ച് ഓഫിസിൽ ഹാജരായി.
Published on

കൊല്ലം: കൊല്ലം കോയിവിള സ്വദേശിനി അതുല‍്യ ഷാർജയിൽ ആത്മഹത‍്യ ചെയ്ത സംഭവത്തിൽ ഭർത്താവ് സതീഷിന്‍റെ മുൻകൂർ ജാമ്യം റദ്ദാക്കി കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി. സതീഷ് ക്രൈം ബ്രാഞ്ച് ഓഫിസിൽ ഹാജരായി. കൊലപാതകത്തിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും എഫ്ഐആറിൽ ചേർത്ത കൊലപാതക വകുപ്പുകൾ നിൽനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

ആത്മഹത്യാ പ്രേരണക്കുളള വകുപ്പുകൾ പ്രോസിക്യൂഷൻ ചേർക്കാത്തതിൽ കോടതി നിരാശ പ്രകടിപ്പിച്ചു. യുവതിയുടെ മരണം കൊലപാതകമെന്ന് കാണിച്ചാണ് ചവറ തെക്കും ഭാഗം പൊലീസ് കേസെടുത്തത്. ഇതാണ് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി തളളിയത്.

ജൂലൈ 19നായിരുന്നു ഷാർജയിലെ ഫ്ലാറ്റിൽ അതുല‍്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സതീഷിന്‍റെ പീഡനം മൂലമാണ് അതുല‍്യ ജീവനൊടുക്കിയതെന്ന് അതുല‍്യയുടെ കുടുംബവും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ അതുല്യയെ സതീഷ് ഉപദ്രവിക്കുന്ന വീഡിയോകൾ പുറത്തു വന്നിരുന്നു.

logo
Metro Vaartha
www.metrovaartha.com