
ശബ്ദരേഖ വിവാദം; ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറിക്കെതിരേ നടപടി
file
തൃശൂർ: തൃശൂരിലെ മുതിർന്ന സിപിഎം നേതാക്കളായ എം.കെ. കണ്ണൻ, എ.സി. മൊയ്തീൻ എന്നിവർക്കതിരായ ശബ്ദരേഖ വിവാദത്തെത്തുടർന്ന് ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി വി.പി. ശരത് പ്രസാദിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയതായി റിപ്പോർട്ട്. ശരതിനെ കൂറ്ററാൽ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയതായാണ് സൂചന.
നേതാക്കൾക്കെതിരേ സാമ്പത്തിക ആരോപണം ശരത് ശബ്ദരേഖയിൽ ഉന്നയിച്ചിരുന്നു. എം.കെ. കണ്ണന് അനേകം സ്വത്തുണ്ടെന്നും രാഷ്ട്രീയം കൊണ്ട് രക്ഷപ്പെട്ടത് എം.കെ. കണ്ണന്‍റെ കപ്പലണ്ടി കച്ചവടമാണെന്നുമായിരുന്നു ശബ്ദരേഖയിൽ ശരത് പറഞ്ഞിരുന്നത്. നിലവിൽ സിപിഎം തൃശൂർ ജില്ലാ കമ്മിറ്റി അംഗമാണ് ശരത് പ്രസാദ്.