ഓട്ടോ - ടാക്സി നിരക്ക് കൂട്ടും, പഠിക്കാൻ കമ്മിഷൻ; ജനുവരി 1 മുതൽ വർധനവ് പ്രാബല്യത്തിൽ!

ഓട്ടോ ടാക്‌സി യൂണിയനുകളുമായി ഗതാഗതമന്ത്രി സി.പി. ജോണ്‍ നടത്തിയ ചര്‍ച്ചയിലാണ് നിരക്ക് കൂട്ടാമെന്ന് യൂണിയനുകള്‍ക്ക് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയത്
auto and taxi fares to increase effective from january 1st

ഓട്ടോ - ടാക്സി നിരക്ക് കൂട്ടും, പഠിക്കാൻ കമ്മിഷൻ; ജനുവരി 1 മുതൽ വർധനവ് പ്രാബല്യത്തിൽ!

file image

Updated on: 

തിരുവനന്തപുരം: ഓട്ടോ - ടാക്സി തൊഴിലാളികളുടെ നിരക്ക് വർധിപ്പിക്കും. നിരക്ക് പരിഷ്ക്കരിക്കണമെന്നാവശ്യപ്പെട്ട് ഓട്ടോ - ടാക്സി തൊഴിലാളികൾ‌ പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്ക് ബുധനാഴ്ച അർധരാത്രി തുടങ്ങാനിരിക്കെയാണ് സർക്കാർ നിരക്ക് വർധനയ്ക്ക് അനുമതി നൽകിയത്.

ഓട്ടോ ടാക്‌സി യൂണിയനുകളുമായി ഗതാഗതമന്ത്രി സി.പി. ജോണ്‍ നടത്തിയ ചര്‍ച്ചയിലാണ് നിരക്ക് കൂട്ടാമെന്ന് യൂണിയനുകള്‍ക്ക് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയത്. ഇതോടെ പണിമുടക്ക് പിൻവലിക്കാൻ യൂണിയനുകൾ തീരുമാനിച്ചു.

ജനുവരി 1 മുതലാണ് നിരക്ക് വർധനവുണ്ടാവുക. എത്ര രൂപ വരെ കൂട്ടണം എന്നത് സംബന്ധിച്ച് പഠനം നടത്താൻ കമ്മിഷനെ വയ്ക്കുമെന്ന് സർക്കാർ അറിയിച്ചു. ഓട്ടോറിക്ഷകളുടെ മിനിമം ചാർജ് 30 ൽ നിന്ന് 50 രൂപയും ടാക്സികളുടേത് 250 ൽ നിന്ന് 300 രൂപയാക്കുകയും ചെയ്യണമെന്നാണ് യൂണിയനുകളുടെ ആവശ്യം.