പയ്യന്നൂരിൽ ഓട്ടോ ഡ്രൈവറെ വെടിവെച്ചു കൊന്ന കേസ്; ഭാര്യയ്ക്ക് ജാമ്യം

കേസിലെ മൂന്നാം പ്രതിയായ മിനിക്കെതിരേ ഗൂഢാലോചന കുറ്റമായിരുന്നു ചുമത്തിയിരുന്നത്.
Auto driver shot dead in Payyannur; wife gets bail

രാധകൃഷ്ണനും ഭാര്യ മിനി നമ്പ്യാരും

Updated on

കണ്ണൂർ: പയ്യന്നൂരിൽ ഓട്ടോ ഡ്രൈവർ രാധകൃഷ്ണനെ വെടിവെച്ചു കൊന്ന കേസിൽ ഭാര്യയും ബിജെപി നേതാവുമായ മിനി നമ്പ്യാർക്ക് ജാമ്യം. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മിനിക്ക് ജാമ്യം അനുവദിച്ചത്. മാർച്ച് 20-നായിരുന്നു രാധകൃഷണനെ മിനിയുടെ സുഹൃത്തായ സന്തോഷ് വെടിവെച്ച് കൊലപ്പെടുത്തുന്നത്.

കേസിലെ മൂന്നാം പ്രതിയായ മിനിക്കെതിരേ ഗൂഢാലോചന കുറ്റമായിരുന്നു ചുമത്തിയിരുന്നത്. കൈതപ്രത്ത് പണിയുന്ന വീടിനുള്ളില്‍ വച്ച് രാധാകൃഷ്ണനെ സന്തോഷ് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. അന്വേഷണത്തിൽ മിനി കൊലപാതകത്തിന് മുമ്പും ശേഷവും പ്രതി സന്തോഷിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.

ഇതിന്‍റെ തെളിവുകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മിനിയും സന്തോഷും സുഹൃത്തുക്കളായിരുന്നും, മിനിയുടെ ഭർത്താവുമായി സന്തോഷിന് വ്യക്തിപരമായി പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

രാധാകൃഷ്ണനെ കൊലപ്പെടുത്തുന്നതിന് മുമ്പ് സന്തോഷ് എയർഗണ്ണുമായി നിൽക്കുന്ന ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com