
കോട്ടയം: കേരള കോൺഗ്രസിന് ഓട്ടോറിക്ഷ ചിഹ്ന അനുവദിച്ചു. സംസ്ഥാന പാർട്ടിയായി ഇലക്ഷൻ കമ്മിഷൻ അംഗീകരിച്ചതോടെയാണ് ചിഹ്നം നൽകി ഉത്തരവായത്.
കേരള കോൺഗ്രസ് ചെയർമാനും എംഎൽഎയുമായ പി.ജെ. ജോസഫാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ലോക്സഭാ വിജയത്തിനു പിന്നാലെയാണ് കേരള കോൺഗ്രസിനെ ഇലക്ഷൻ കമ്മിഷൻ സംസ്ഥാന പാർട്ടിയായി അംഗീകരിച്ചത്.