മലപ്പുറത്ത് ബസ് ജീവനക്കാരുടെ മർദനമേറ്റ ഓട്ടോ ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു

ഓട്ടോ പിന്തുടർന്ന് ബസ് ജീവനക്കാർ അബ്ദുൾ ലത്തീഫിനെ മർദിച്ചതായാണ് വിവരം
auto rikshaw driver beaten by private bus employees died at hospital in malappuram

മലപ്പുറത്ത് ബസ് ജീവനക്കാർ മർദിച്ച ഓട്ടോ ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു

Updated on

മലപ്പുറം: മലപ്പുറം കോഡൂരിൽ ബസ് ജീവനക്കാർ ആക്രമിച്ച ഓട്ടോ റിക്ഷ ഡ്രൈവർ കുഴഞ്ഞു വീണ് മരിച്ചു. മാണൂർ സ്വദേശി അബ്ദുൾ ലത്തീഫാണ് മരിച്ചത്. വടക്കേമണയിലെ ബസ് സ്റ്റോപ്പിൽ നിന്ന് ബസെത്തുന്നതിനു മുൻപ് ആളെ കയറ്റിയെന്നാരോപിച്ചായിരുന്നു മർദനം.

മഞ്ചേരിയിൽ നിന്നു തിരൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ജീവനക്കാരാണ് മർദിച്ചത്. സംഭവത്തിൽ ബസ് ജീവനക്കാരായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓട്ടോ പിന്തുടർന്ന് ബസ് ജീവനക്കാർ അബ്ദുൾ ലത്തീഫിനെ മർദിച്ചതായാണ് വിവരം.

സംഭവത്തിന് ശേഷം സ്വയം ഓട്ടോ റിക്ഷ ഓടിച്ച് ആശുപത്രിയിലേക്ക് പോയ ഇദ്ദേഹം ആശുപത്രിയിലെത്തിയതും കുഴഞ്ഞുവീഴുകയായിരുന്നു. പിന്നാലെ മരിക്കുകയും ചെയ്തു. മരണ കാരണം വ്യക്തമായിട്ടില്ല. മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. വ്യാഴാഴ്ചയും താനൂരിൽ സമാനമായ രീതിയിൽ ഓട്ടോ റിക്ഷ ഡ്രൈവറെ ബസ് ജീവനക്കാർ മർദിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com