ഓട്ടോ-ടാക്സി നിരക്ക് പുതുക്കി നിശ്ചയിക്കണം; നവംബർ 12ന് സംസ്ഥാന വ‍്യാപക പണിമുടക്ക്

കഴിഞ്ഞ നാലര വർഷത്തിനിടെ 16 തവണ ഇന്ധന വില വർധിപ്പിച്ചെന്നും എന്നാൽ യാത്രാനിരക്കിൽ മാറ്റം വരുത്തിയില്ലെന്നാണ് തൊഴിലാളികളുടെ പരാതി
Auto-taxi fares must be revised; state-wide strike on November 12

ഓട്ടോ-ടാക്സി നിരക്ക് പുതുക്കി നിശ്ചയിക്കണം; നവംബർ 12ന് സംസ്ഥാന വ‍്യാപക പണിമുടക്ക്

പ്രതീകാത്മക ചിത്രം- എഐ

Updated on: 

തിരുവനന്തപുരം: നവംബർ 12ന് സംയുക്ത തൊഴിലാളി യൂണിയനുകൾ സംസ്ഥാന വ‍്യാപക പണിമുടക്ക് നടത്തും. ഓട്ടോ- ടാക്സി നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന് ആവശ‍്യപ്പെട്ടാണ് പണിമുടക്ക്.

ഇന്ധന വിലയും ഇൻഷുറൻസ് തുകയും ഉയർന്നതിനാൽ നിലവിലെ വരുമാനംകൊണ്ട് കുടുംബം മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കാത്ത സാഹചര‍്യമാണ് നിലവിലുള്ളതെന്നാണ് തൊഴിലാളി യൂണിയൻ പറയുന്നത്.

കഴിഞ്ഞ നാലര വർഷത്തിനിടെ 16 തവണ ഇന്ധന വില വർധിപ്പിച്ചെന്നും എന്നാൽ യാത്രാനിരക്കിൽ മാറ്റം വരുത്തിയില്ലെന്നാണ് തൊഴിലാളികളുടെ പരാതി. നേരത്തെ വിഷയത്തിൽ ഗതാഗത മന്ത്രിയെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല.

ഗതാഗത കമ്മിഷണർക്കും നിവേദനം നൽകിയിരുന്നുവെങ്കിലും സമാന സ്ഥിതി തന്നെയായതിനാലാണ് ഇപ്പോൾ തൊഴിലാളികൾ സമരത്തിലേക്ക് കടക്കുന്നത്. പ്രശ്നത്തിന് പരിഹാരമുണ്ടാകാത്ത പക്ഷം അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് സംയുക്ത സമരസമിതി വ‍്യക്തമാക്കി.