ഓട്ടോ റിക്ഷ ഡ്രൈവർക്ക് ഹെൽമറ്റ് വയ്ക്കാത്തതിന് പിഴ

ഓട്ടോ റിക്ഷ ഡ്രൈവർക്ക് ഹെൽമറ്റ് വയ്ക്കാത്തതിന് പിഴ

അഞ്ഞൂറു രൂപയാണ് അടയ്‌ക്കേണ്ടി വന്നത്
Published on

തിരുവനന്തപുരം: ആറ്റിങ്ങലിൽ ഓട്ടോ റിക്ഷ ഡ്രൈവർക്ക് ഹെൽമറ്റ് വയ്ക്കാത്തതിന് പിഴ ചുമത്തി. ആറ്റിങ്ങൽ കച്ചേരി ജംഗ്ഷൻ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ തുളസീധരനാണ് അഞ്ഞൂറ് രൂപ പിഴയടയ്‌ക്കേണ്ടി വന്നത്.

പാലസ് റോഡിൽ ഉച്ചയ്ക്ക് ഭക്ഷണം വാങ്ങാൻ പോയപ്പോഴാണു പൊലീസ് പിഴ ചുമത്തിയത്. ഓട്ടോ റിക്ഷ സൈഡിൽ പാർക്ക് ചെയ്തതിനാലാണ് നടപടിയെന്നാണ് രവീന്ദ്രൻ കരുതിയത്. എന്നാൽ, പണമടച്ച് രസീത് കൈയിൽ കിട്ടിയപ്പോഴാണ്, ഹെൽമറ്റ് വയ്ക്കാത്തതിനുള്ള വകുപ്പിലാണ് പിഴയിട്ടിരിക്കുന്നതെന്ന് മനസിലായത്.

logo
Metro Vaartha
www.metrovaartha.com