
കോട്ടയം: സിപിഎം നേതാവ് ഇ.പി. ജയരാജന്‍റെ ആത്മകഥയുമായു ബന്ധപ്പെട്ട വിവാദത്തിൽ ഡിസി ബുക്ക്സ് മുൻ പബ്ലിക്കേഷൻ വിഭാഗം മേധാവി എ.വി. ശ്രീകുമാർ അറസ്റ്റിൽ.
കോട്ടയം ഈസ്റ്റ് പൊലീസാണ് ശ്രീകുമാറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മകഥാ ഭാഗങ്ങൾ ശ്രീകുമാറിൽ നിന്നാണ് ചോർന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നുള്ള നടപടികളുടെ ഭാഗമായാണ് അറസ്റ്റ്.
അതേസമയം, കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നതിനാൽ ശ്രീകുമാറിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.