കഥകളിമേള ആചാര്യൻ ആയാംകുടി കുട്ടപ്പമാരാർ അന്തരിച്ചു

ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഏതാനും മാസമായി വിശ്രമ ജീവിതത്തിലായിരുന്നു
Ayamkudy Kuttappa Marar passed away
Ayamkudy Kuttappa Marar passed away
Updated on

പത്തനംതിട്ട: പ്രശസ്ത കഥകളിമേള ആചാര്യൻ ആയാംകുടി കുട്ടപ്പമാരാർ അന്തരിച്ചു. 93 വയസായിരുന്നു. തിരുവല്ല മതിൽഭാഗത്തെ മുറിയായിക്കൽ വീട്ടിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അന്ത്യം. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഏതാനും മാസമായി വിശ്രമ ജീവിതത്തിലായിരുന്നു.

ഗുരു ചെങ്ങന്നൂർ കഥകളി പുരസ്കാരം, കേരള കലാമണ്ഡലം പുരസ്കാരം, കേരള സർക്കാരിന്‍റെ പല്ലാവൂർ അപ്പു മാരാർ സ്മാരക പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടി എത്തയിട്ടുണ്ട്. നീണ്ട ഏട്ട് പതിറ്റാണ്ടായി കഥകളി ലോകത്തെ ചെണ്ട അതികായനായി അറിയപ്പെടുന്നു. ആറന്മുള വിജ്ഞാന കലാവേദി, തിരുവനന്തപുരം മാർഗി കഠകളി സ്കൂൾ എന്നിവടങ്ങളിൽ അധ്യാപകനായും ജോലി ചെയ്തിട്ടുണ്ട്. വാരണാസ് വിഷ്ണു നമ്പൂതിരി, കുറൂർ വാസുദേവൻ നമ്പൂതിരി, തിരുവല്ല രാധാകൃഷ്ണൻ തുടങ്ങി പ്രഗത്ഭരായ ശിഷ്യരുടെ നീണ്ടനിര തന്നെ കുട്ടപ്പമാരാർക്കുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com