
തിരുവനന്തപുരം: വായ്പ തിരിച്ചടവിനെ ചൊല്ലി കെടിഡിഎഫ്സി-കെഎസ്ആർടിസി പോരിനിടെ കെടിഡിഎഫ്സി ചെയർമാനെ മാറ്റി. ബി. അശോകിനെ സ്ഥാനത്തു നിന്നും മാറ്റി കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകറിന് പകരം ചുമതല നൽകി.
കെടിഡിഎഫ്സി നഷ്ടത്തിലായതിനു കാരണം കെഎസ്ആർടിസി ആണെന്ന് ബി. അശോകൻ പത്രക്കുറിപ്പ് ഇറക്കിയിരുന്നു.
കെഎസ്ആർടിസിക്ക് നൽകിയ 360 കോടി രൂപ തിരികെ നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണം. ആ തുക നിലവിൽ പലിശയടക്കം 900 കോടി രൂപയാണ് കെഎസ്ആർടിസി കെടിഡിഎഫ്സിക്ക് നൽകാനുള്ളത്. എന്നാൽ പണം നൽകാനില്ലെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം. തുടർന്ന് സർക്കാർ തന്നെ തുക നൽകണമെന്ന് കെടിഡിഎഫ്സി ആവശ്യപ്പെട്ടിരുന്നു.