ബി. ഗോപാലകൃഷ്ണന് തിരിച്ചടി; കൊടുങ്ങല്ലൂർ മണ്ഡലത്തിൽ സീറ്റില്ല, പകരം ട്വന്‍റി20 സ്ഥാനാർഥി

ട്വന്‍റി20 സ്ഥാനാർഥി ഡോ. വർഗീസ് ജോർജിനാണ് സീറ്റ് നൽകിയിരിക്കുന്നത്
b. gopalakrishnan will not contest from kodungallur assembly election twenty20 candidate

ബി. ഗോപാലകൃഷ്ണൻ

Updated on

തൃശൂർ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന് സീറ്റ് നൽകിയില്ല. പകരം ട്വന്‍റി20 സ്ഥാനാർഥി ഡോ. വർഗീസ് ജോർജിനാണ് സീറ്റ് നൽകിയിരിക്കുന്നത്. ട്വന്‍റി20 കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡന്‍റാണ് വർഗീസ് ജോർജ്.

ബി. ഗോപാലകൃഷ്ണന് വേണ്ടി കൊടങ്ങല്ലൂർ മണ്ഡലത്തിൽ ചുവരെഴുത്ത് പ്രചാരണം ആരംഭിച്ചിരുന്നുവെങ്കിലും ട്വന്‍റി20യും ബിഡിജെഎസും സീറ്റുകൾ ആവശ‍്യപ്പെട്ടതോടെ ബിജെപിയിൽ തർക്കം ഉടലെടുത്തു.

ഇതോടെ പ്രവർത്തകർ ചുവരെഴുത്തുകൾ നിർത്തിവയ്ക്കുകയായിരുന്നു. വേറെ ഏതെങ്കിലും മണ്ഡലത്തിൽ ഗോപാലകൃഷ്ണന് സീറ്റ് നൽകുമോയെന്ന കാര‍്യത്തിൽ വ‍്യക്തതയില്ല.

logo
Metro Vaartha
www.metrovaartha.com