അവസരം വാഗ്ദാനം ചെയ്ത് ക്രൂര പീഡനം; ബാബുരാജിനും ശ്രീകുമാർ മേനോനും എതിരേ പരാതി നൽകി ജൂനിയർ ആർട്ടിസ്റ്റ്

ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതാണ് ചൂഷണങ്ങൾ തുറന്നു പറയാൻ ധൈര്യം നൽകിയതെന്നും യുവതി വെളിപ്പെടുത്തി
baburaj shrikumar menon named in police complaint by junior artist
നടൻ ബാബുരാജ് | സംവിധായകൻ വി.എ. ശ്രീകുമാർ മേനോൻ
Updated on

കൊച്ചി: നടൻ ബാബുരാജിനും സംവിധായകൻ വി.എ. ശ്രീകുമാർ മേനോനും എതിരേ ലൈംഗിക പീഡനം ആരോപിച്ച് ജൂനിയർ ആർട്ടിസ്റ്റ് പൊലീസിൽ പരാതി നൽകി. പ്രത്യേക അന്വേഷണ സംഘത്തിന് പരാതി ഇ-മെയിലായി അയക്കുകയായിരുന്നു. ആവശ്യമെങ്കിൽ തെളിവുകൾ ഹാജരാക്കുമെന്നും യുവതി വ്യക്തമാക്കി.

സിനിമയിലും പരസ്യത്തിലും അവസരം വാഗ്ദാനം ചെയ്ത്ആ ലുവയിലെ വീട്ടിൽവച്ച് നടനും നിർമാതാവുമായ ബാബുരാജും കൊച്ചിയിലെ ഫ്ലാറ്റിൽവച്ച് സംവിധായകൻ വി.എ.ശ്രീകുമാറും പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. ബാബുരാജിന്‍റെ മൂന്നാറിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായിരുന്നു. പുതിയൊരു സിനിമയുടെ ചർച്ചയ്‌ക്കെന്നു പറഞ്ഞ് 2019 ലെ ആലുവയിലെ വീട്ടിലേക്ക് ക്ഷണിച്ചു. അവിടെ വച്ച് പീഡനത്തിനിരായി. പിറ്റേന്നാണ് പോകാൻ അനുവദിച്ചത്. പിന്നീടു ബാബുരാജിനെ കണ്ടിട്ടില്ലെന്നും യുവതി പറഞ്ഞു.

2020 ൽ പരസ്യ ചിത്രത്തിൽ അവസരം നൽകാമെന്ന് വഗ്ദാനം ചെയ്ത് ശ്രീകുമാർ മേനോൻ ചർച്ചയ്ക്കായെന്ന് പറഞ്ഞ് കൊച്ചിയിലെ ഹോട്ടലിലേക്കു വരാൻ ആവശ്യപ്പെട്ടു. അന്ന് ക്രൂര പീഡനമാണ് ശ്രീകുമാർ മേനോന്‍റെ ഭാഗത്തു നിന്നും ഉണ്ടായത്. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതാണ് ചൂഷണങ്ങൾ തുറന്നു പറയാൻ ധൈര്യം നൽകിയതെന്നും യുവതി വെളിപ്പെടുത്തി.

Trending

No stories found.

Latest News

No stories found.