കോട്ടയത്തെ അമ്മത്തൊട്ടിലിൽ പുതിയ അതിഥി

ആശുപത്രി അധികൃതരെത്തി കുട്ടിയെ ഏറ്റെടുത്ത് ലേബർ റൂമിലേയ്ക്കു മാറ്റി
baby boy was found in ammathottil Kottayam

കോട്ടയത്തെ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി

Updated on

കോട്ടയം: ജില്ലാ ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ പുതിയ അതിഥി എത്തി. ഒരാഴ്ച പ്രായമുള്ള ആൺകുട്ടിയെയാണ് വ്യാഴാഴ്ച രാവിലെ ആറു മണിയോടെ അമ്മ തൊട്ടിലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

തുടർന്ന് ആശുപത്രി അധികൃതരെത്തി കുട്ടിയെ ഏറ്റെടുത്ത് ലേബർ റൂമിലേയ്ക്കു മാറ്റി. കുട്ടി ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. ശിശുക്ഷേമ സമിതി അധികൃതർ കുട്ടിയെ ഏറ്റെടുക്കും.

logo
Metro Vaartha
www.metrovaartha.com