ക്രിസ്മസ് ദിനത്തില്‍ അമ്മ തൊട്ടിലില്‍ 'മാലാഖ' കുഞ്ഞ്; പേരുകള്‍ ക്ഷണിച്ച് മന്ത്രി വീണാ ജോര്‍ജ്

ഈ വർഷം ഇതുവരെ 22 കുഞ്ഞുങ്ങളെയാണ് തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ മാത്രം ലഭിച്ചത്
baby found in thiruvananthapuram ammathottil xmas day
ക്രിസ്മസ് ദിനത്തില്‍ അമ്മ തൊട്ടിലില്‍ 'മാലാഖ' കുഞ്ഞ്; പേരുകള്‍ ക്ഷണിച്ച് മന്ത്രി വീണാ ജോര്‍ജ്
Updated on

തിരുവനന്തപുരം: ക്രിസ്മസ് ദിനത്തില്‍ പുലര്‍ച്ചെ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ 3 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ലഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്. പുലര്‍ച്ചെ 5.50നാണ് കുഞ്ഞിനെ കിട്ടിയതെന്നും ഈ മകള്‍ക്ക് ഇടാന്‍ പറ്റുന്ന പേര് അറിയിക്കണമെന്നും മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്

ഇന്ന് ക്രിസ്തുമസ് ദിനത്തിൽ പുലർച്ചെ 5.50ന് കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലിൽ 3 ദിവസം പ്രായമുള്ള ഒരു പെൺകുഞ്ഞിനെ ലഭിച്ചു. ഈ വർഷം ഇതുവരെ 22 കുഞ്ഞുങ്ങളെയാണ് തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ മാത്രം ലഭിച്ചത്. ഈ മകൾക്ക് നമുക്കൊരു പേരിടാം. പേരുകള്‍ ക്ഷണിച്ചു കൊള്ളുന്നു .

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com