ഒന്നരവയസുകാരി ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ച നിലയിൽ

ഒരേ പ്രായത്തിലുള്ള 3 മക്കളാണ് ജോർജിനുള്ളത്. ഇവരിൽ ഏക പെൺകുട്ടിയാണ് മരിച്ച എൽസ മരിയ.
ഒന്നരവയസുകാരി ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ച നിലയിൽ

തൃശൂർ: കാട്ടൂരിൽ ഒന്നര വയസുകാരി ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു. പൊഞ്ഞനം സ്വദേശി കുറ്റിക്കാടൻ ജോർജ്ജിന്റെ മകൾ എൽസ മരിയ ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം നടന്നത്. ഒരേ പ്രായത്തിലുള്ള 3 മക്കളാണ് ജോർജിനുള്ളത്. ഇവരിൽ ഏക പെൺകുട്ടിയാണ് മരിച്ച എൽസ മരിയ.  

കുട്ടിയെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ ബാത്ത് റൂമിലെ ബക്കറ്റിലെ വെള്ളത്തിൽ കണ്ടെത്തിയത്. ഉടന്‍ തന്നെ അതുവഴി വന്ന കാട്ടൂർ സിഐ മഹേഷ് കുമാറും സംഘവും പൊലീസ് ജീപ്പിൽ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com