

ബൈജു കാളക്കണ്ടി
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിൽ കല്ലായി ഡിവിഷനിൽ സംവിധായകൻ വി.എം. വിനുവിന് പകരക്കാരനെത്തി.
പന്നിയങ്കര കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ബൈജു കാളക്കണ്ടിയാണ് പുതിയ സ്ഥാനാർഥി. നേരെത്തെ വിനുവിനെ കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. മേയർ സ്ഥാനത്തേക്ക് മത്സരിപ്പിക്കാനായിരുന്നു കോൺഗ്രസിന്‍റെ നീക്കം.
പക്ഷേ, വിനുവിന്‍റെ പേര് വോട്ടർ പട്ടികയിൽ ഇല്ലാത്തതിനാൽ മത്സരരംഗത്ത് നിന്ന് പിന്മാറുകയായിരുന്നു. ഇതേതുടർന്ന് കോൺഗ്രസ് നേതൃത്വം പുതിയ സ്ഥാനാർഥിയെ കണ്ടെത്തിയത്. വിനുവിന്‍റെ പേര് വോട്ടർപട്ടികയിൽ നിന്ന് വെട്ടിയെന്ന് ആരോപിച്ച് കോൺഗ്രസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ല. നേരത്തെ തന്നെ പട്ടികയിൽ പേരില്ലായിരുന്നു എന്നാണ് വ്യക്തമായത്.