വയറ്റിൽ കത്രിക കുടുങ്ങിയ കേസ്; മൂന്ന് പ്രതികൾക്ക് ജാമ്യം

കുന്നമം​ഗലം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്
bail for three accused on harshina case
ഹർഷിന

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ കോഴിക്കോട് സ്വദേശിയായ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ പ്രതികൾക്ക് ജാമ്യം. കുന്നമം​ഗലം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.

ഒന്നാംപ്രതി തളിപ്പറമ്പ് സൗപർണികയിലെ ഡോ. സി.കെ. രമേശൻ (42), മൂന്നും നാലും പ്രതികളും മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സുമാരുമായ പെരുമണ്ണ പാലത്തുംകുഴി എം.രഹന (33) ദേവഗിര ഖളപ്പുരയിൽ കെ.ജി. മാഞ്ചു(43) എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. രണ്ടാം പ്രതിയായ ഡോ. ഷഹന കോടതിയിൽ ഹാജരായിരുന്നില്ല. രണ്ടാം പ്രതി എവിടെയെന്ന് ചോദിച്ച കോടതി ഡോ. ഷഹനയ്ക്ക് സമൻസ് അയക്കാൻ നിർദേശിച്ചു. ജൂലൈ 20 ന് കേസ് വീണ്ടും പരിഗണിക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com