

ന്യൂഡൽഹി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ പ്രതിക്ക് ജാമ്യം നൽകിയതിൽ വിശദീകരണം തേടി സുപ്രീം കോടതി. ജ്യോതി ബാബുവിന്‍റെ ജാമ്യ ഹർജിയിലാണ് സുപ്രീം കോടതി സംസ്ഥാന സർക്കാരിന് നോട്ടീസയച്ചത്.
ജ്യോതി ബാബുവിന്‍റെ ആരോഗ്യ പ്രശ്നങ്ങൾ ചികിത്സ എന്നിവയുടെ വിശദാംശങ്ങളറിയിക്കാനാണ് നിർദേശം. മോശം ആരോഗ്യാവസ്ഥ ചൂണ്ടിക്കാട്ടിയായികുന്നു ജ്യോതി ബാബുവിന് ജാമ്യം അനുവദിച്ചത്. വിഷയത്തിൽ ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സർക്കാരും ഹർജിക്കാരും തമ്മിൽ ഒത്തുക്കളിക്കുന്നുവെന്നാണ് കെ.കെ. രമയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. മുൻപ് ജ്യോതി ബാബുവിന് പരോൾ നൽകിയതിൽ ഹൈക്കോടതിയും രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.