
ബാലചന്ദ്ര മേനോൻ
തിരുവനന്തപുരം: സംവിധായകനും നടനുമായ ബാലചന്ദ്ര മേനോനെതിരേ നടി നൽകിയ ലൈംഗികാതിക്രമ കേസിൽ നടപടികൾ അവസാനിപ്പിക്കാൻ കോടതി. ഇതിന്‍റെ ഭാഹഗമായി പരാതിക്കാരിയായ നടിക്ക് കോടതി നോട്ടീസയച്ചു. കേസിൽ ബാലചന്ദ്രമേനോനെതിരേ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ചൂണ്ടിക്കാട്ടിയാണ് പൊലീസ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്.
ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ച് ലൈംഗിക അതിക്രമം മടത്തിയെന്നായിരുന്നു ആലുവയിൽ താമസിക്കുന്ന നടിയുടെ പരാതി. ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെയാണ് നടി ആദ്യം പൊലീസിനെ സമീപിച്ചത്. നടന്മാരായ മുകേഷ്, ജയസൂര്യ ഉൾപ്പെടെ ഏഴ് പേര്‍ക്കെതിരെ ആദ്യം പരാതി നല്‍കി. പിന്നീടാണ് സംവിധായകനും നടനുമായ ബാലചന്ദ്ര മേനോനെതിരെ രംഗത്ത് വരുന്നത്. 2007 ജനുവരിയിൽ 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ബാലചന്ദ്ര മേനോനിൽ നിന്ന് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്നായിരുന്നു പരാതി.
ഇതിൽ നടിയുടെ മൊഴിയ്ക്കപ്പുറം തെളിവുകളൊന്നും കണ്ടെത്താൻ പൊലീസിനായില്ല. തന്‍റെ ആരോപണങ്ങൾ ശരിവെക്കുന്നതിന് നടിക്കും തെളിവൊന്നും നല്‍കാൻ കഴിഞ്ഞില്ല. ഇതോടെയാണ് അന്തിമ റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചത്.