
ബാലരാമപുരം: തിരുവനന്തപുരം ബാലരാമപുരത്തെ മതപഠന കേന്ദ്രത്തിലെ വിദ്യാർഥിനിയുടെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു. വിദ്യാർഥിനിയുടെ മരണം ആത്മഹത്യയാണെന്ന് കണ്ടെത്തിയെങ്കിലും അതിലേക്ക് നയിച്ച സാഹചര്യം കേന്ദ്രീകരിച്ചാണ് അന്വേഷണം. മത വിദ്യാഭ്യാസ കേന്ദ്രത്തിലെ അധ്യാപകരെ ഉൾപ്പടെ ചോദ്യം ചെയ്യും.
ബീമാപള്ളി സ്വദേശിയും ബാലരാമപുരത്തെ അൽ അമീൻ വനിത അറബിക് കോളെജിലെ പ്ലസ്‌വൺ വിദ്യാർഥിനിയുമായ അസ്മിയായെ ശനിയാഴ്ച വൈകിട്ടാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. പേസ്റ്റ്മാർട്ടം റിപ്പോർട്ടനുസരിച്ച് ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചിരുന്നു. അതേസമയം, മകളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു. സ്ഥാപന അധികൃതരിൽ നിന്നും പീഡനം നേരിട്ടതായാണ് പരാതിയിൽ പറയുന്നത്.