പടക്കം, സ്ഫോടക വസ്തുക്കൾ, ഡ്രോണുകൾ എന്നിവയ്ക്ക് കണ്ണൂർ ജില്ലയിൽ നിരോധനം

ഏഴു ദിവസത്തേക്കാണ് നിരോധനം
ban on explosives and drones in kannur

പടക്കം, സ്ഫോടക വസ്തുക്കൾ, ഡ്രോണുകൾ എന്നിവയ്ക്ക് കണ്ണൂർ ജില്ലയിൽ നിരോധനം

Updated on

കണ്ണൂർ: പടക്കം, സ്ഫോടക വസ്തുക്കൾ, ഡ്രോണുകൾ എന്നിവയ്ക്ക് കണ്ണൂർ ജില്ലയിൽ നിരോധനം. രാജ്യത്ത് നിലവിലുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് ജില്ലാ കലക്റ്റർ അറിയിച്ചു. പടക്ക വസ്തുക്കളുടെയും സ്ഫോടനവസ്തുക്കളുടെയും വിൽപ്പനയും ഉപയോഗവും നിരോധിച്ചിട്ടുണ്ട്.

സ്വകാര്യ ഇടങ്ങളിലും പൊതുവിടങ്ങളിലും ഡ്രോണുകൾ പ്രവർത്തിപ്പിക്കരുതെന്നും നിർദേശമുണ്ട്. ഞായറാഴ്ച മുതൽ അടുത്ത 7 ദിവസത്തേക്കാണ് (മേയ് 11-17) നിരോധനം. അവശ്യ സേവനങ്ങൾക്കായി ജില്ലാ ഭരണകൂടത്തിന്‍റെ അനുവാദത്തോടെ പ്രവർത്തിക്കുന്ന ഏജൻസികളെ നിരോധനത്തിൽ നിന്നും ഒഴുവാക്കിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com