പത്തനംതിട്ടയിൽ രാത്രി യാത്രയ്ക്ക് നിരോധനം

മെയ് 19 മുതൽ 23 വരെയാണ് നിരോധനം
representative image
representative image
Updated on

പത്തനംതിട്ട: ജില്ലയിൽ ശക്തമായ മഴയെ തുടർന്ന് മലയോര മേഖലകളിൽ രാത്രി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി കലക്ടർ. മെയ് 19 മുതൽ 23 വരെയാണ് നിരോധനം. രാത്രി ഏഴുമണിക്ക് ശേഷം യാത്ര ചെയ്യരുതെന്നാണ് മുന്നറിയിപ്പ്.

ഗവി ഉൾപ്പെടെയുള്ള വിനോദ സഞ്ചാര മേഖലയിലേക്കും യാത്ര നിരോധനമുണ്ട്. ക്വാറികളുടെ പ്രവവർത്തനവും നിരോധിച്ചിരിക്കുകയാണ്.റാന്നി, കോന്നി മേഖലയിൽ ദുരന്തസാധ്യതയുള്ളതിനാൽ ആവശ്യമെങ്കിൽ ആളുകളെ ഒഴിപ്പിക്കാനും ഉത്തരവിട്ടിട്ടുണ്ട്. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ജില്ല വിട്ടു പോകരുതെന്ന് കർശന നിർദേശവും നൽകിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com