പാലിയേക്കര ടോൾ വിലക്ക് തുടരുമെന്ന് ഹൈക്കോടതി; ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കും

ജില്ലാ കളക്ടറോട് ഓൺലൈനായി ബുധനാഴ്ച ഹാജരാകാൻ ഹൈക്കോടതി നിർദേശം നൽകി
ban on toll collection at paliyekkara to continue high court

പാലിയേക്കര ടോൾ വിലക്ക് തുടരുമെന്ന് ഹൈക്കോടതി; ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കും

file image

Updated on

കൊച്ചി: പാലിയേക്കര ടോൾ പിരിവ് പുനസ്ഥാപിക്കണമെന്ന ഹർജി തള്ളി ഹൈക്കോടതി. വിഷയത്തിൽ കേന്ദ്ര സർക്കാരിനോട് തീരുമാനമെടുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും തീരുമാനം വരുന്നതുവരെയാണ് ടോൾ പിരിവ് മരവിപ്പിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.

സര്‍വീസ് റോഡുകളിലെ പ്രശ്നം പരിഹരിച്ചുവരുകയാണെന്നും ടോള്‍ പിരിവ് പുനസ്ഥാപിച്ച് ഉത്തരവിൽ ഭേദഗതി വരുത്തണമെന്നുമായിരുന്നു ദേശിയ പാത അതോറിറ്റിയുടെ ആവശ്യം. ഹർജി ബുധനാഴ്ച പരിഗണിക്കാനായി മാറ്റി. ജില്ലാ കളക്ടറോട് ഓൺലൈനായി ബുധനാഴ്ച ഹാജരാകാൻ ഹൈക്കോടതി നിർദേശം നൽകി.

പാലിയേക്കര ടോൾ പിരിവ് ചൊവ്വാഴ്ച വരെയായിരുന്നു തടഞ്ഞിരുന്നത്. ഇതാണ് ഇപ്പോൾ വീണ്ടും നീട്ടിയിരിക്കുന്നത്. ജില്ലാ കലക്റ്റർ പരിശോധന നടത്തിയോയെന്ന ഹൈക്കോടതി ചോദിച്ചെങ്കിലും 15 ദിവസം കൂടി സാവകാശം വേണമെന്ന് ദേശീയപാതാ അതോറിറ്റി അറിയിക്കുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com