ഓണവിപണി ഒരുങ്ങുന്നു; ഏത്തയ്ക്ക വില ഉയരുന്നു

ഇടുക്കി, വയനാട് ഉൾപ്പെടെയുള്ള മലയോരമേഖലയിൽ നിരവധി കർഷകരാണ് ഏത്തവാഴകൃഷിയെ ആശ്രയിച്ച് ജീവിക്കുന്നത്
banana price rises
ഏത്തയ്ക്ക വില ഉയരുന്നു
Updated on

ഇടുക്കി: ഓണക്കാലം അടുത്തതോടെ വിപണിയിൽ ഏത്തയ്ക്കയുടെ വില കുതിച്ചുയരുന്നു. നാൽപ്പതിനിടുത്ത് വിലയുണ്ടായിരുന്ന ഏത്തയ്ക്കയ്ക്ക് ഇപ്പോൾ 60 നോടടുത്താണ് വില. ഓണത്തോട് അടുക്കും തോറും ഏത്തയ്ക്കയ്ക്ക് ആവശ്യക്കാരും ഏറും വിലയും ഏറും.

‌ഇടുക്കി, വയനാട് ഉൾപ്പെടെയുള്ള മലയോരമേഖലയിൽ നിരവധി കർഷകരാണ് ഏത്തവാഴകൃഷിയെ ആശ്രയിച്ച് ജീവിക്കുന്നത്. കാട്ടാനയും കാട്ടുപോത്തും ഉൾപ്പടെയുള്ളവയുടെ ശല്യവും കർഷകരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഈ പ്രശ്നങ്ങൾ കാരണം പലരും വാഴകൃഷിയിൽനിന്ന് പിൻവാങ്ങി.

സാമ്പത്തിക പ്രതിസന്ധിയിൽ കഴിയുന്ന കർഷകർക്ക് ഓണവിപണിയിലാണ് പ്രതീക്ഷ.ഓണത്തിന് ഒരുമാസം മുൻപ്‌തന്നെ വില ഉയർന്നത് കർഷകർക്ക് ആശ്വാസമാണ്. ഇത് മുന്നിൽക്കണ്ട് വിളവെടുപ്പ് തുടങ്ങിയിട്ടുമുണ്ട്. ഇനിമുതൽ എത്തക്ക ഉപ്പേരിയുടെ ആവശ്യമേറും. സ്വാഭാവികമായും നാടൻ ഏത്തയ്ക്കായ്ക്ക് ആവശ്യം കൂടും.

Trending

No stories found.

Latest News

No stories found.