ബാണാസുര സാഗർ ഡാം തുറന്നു; പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം

വിവിധ നദികളിൽ ജലനിരപ്പ് ഉയർന്നതോടെ പ്രളയ സാധ‍്യത മുന്നറിയിപ്പും നൽകിയിട്ടുണ്ട്
banasura sagar dam shutter opened

ബാണാസുര സാഗർ ഡാം

Updated on

വയനാട്: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര‍്യത്തിൽ ബാണാസുര സാഗർ ഡാമിന്‍റെ ഷട്ടർ തുറന്നു. ആദ‍്യഘട്ടമെന്ന നിലയ്ക്ക് ഒരു ഷട്ടർ പത്തു സെന്‍റീമീറ്ററാണ് തുറന്നത്. പിന്നീട് ഘട്ടം ഘട്ടമായി 50 ക‍്യുബിക് മീറ്റർ വെള്ളം വരെ തുറന്നുവിടും.

വിവിധ നദികളിൽ ജലനിരപ്പ് ഉയർന്നതോടെ പ്രളയ സാധ‍്യത മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പുഴയുടെ തീരത്ത് താമസിക്കുന്നവരും താഴ്ന്ന പ്രദേശങ്ങളിലുള്ളവർക്കും ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അടിയന്തര സാഹചര‍്യങ്ങൾക്കായി ജനങ്ങൾക്ക് എമർജൻസി ഓപ്പറേറ്റിങ് സെന്‍ററിലെ 1077 എന്ന നമ്പറിൽ വിളിക്കാം. ജലനിരപ്പ് ഉ‍യരാനുള്ള സാധ‍്യത കണക്കിലെടുത്ത് ആരും ജലാശ‍യത്തിൽ ഇറങ്ങരുതെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com