ബാങ്ക് ചെക്കുകൾ അതാത് ദിവസം തന്നെ പാസാകും, മാറ്റം ശനിയാഴ്ച മുതൽ

സെറ്റിൽമെന്‍റ് കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളിൽ തുക ഉപയോക്താവിന്‍റെ അക്കൗണ്ടിൽ ക്രെഡിറ്റാകും.
Bank checks will clear on the same day, change from Saturday

ബാങ്ക് ചെക്കുകൾ അതാത് ദിവസം തന്നെ പാസാകും, മാറ്റം ശനിയാഴ്ച മുതൽ

Updated on

തിരുവനന്തപുരം: രാജ്യത്തെ വാണിജ്യ ബാങ്കുകൾ ചെക്കുകൾ അതാത് ദിവസം തന്നെ പാസാക്കും. റിസർവ് ബാങ്കിന്‍റെ നിർദേശമനുസരിച്ച് ശനിയാഴ്ച മുതലാണ് പുതിയ രീതി നടപ്പാകുന്നത്. എസ്ബിഐ, എച്ച്‌ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ബാങ്കുകളെല്ലാം നിർദേശം നടപ്പിലാക്കും.

പുതിയ നയമനുസരിച്ച്‌ ബാങ്കിലേൽപ്പിക്കുന്ന ചെക്ക്, ബാങ്കുകൾ രാവിലെ പത്ത് മുതൽ വൈകിട്ട് നാല് വരെ ചെക്കുകൾ സ്‌കാൻ ചെയ്ത് അന്നേ ദിവസം വൈകിട്ട് ഏഴിന് മുൻപ് ക്ലിയർ ചെയ്തിരിക്കണം. ചെക്ക് അംഗീകരിക്കണോ തള്ളണോയെന്ന്‌, അത്‌ സ്വീകരിക്കുന്ന ബാങ്ക് വൈകിട്ട്‌ ഏഴിനുമുമ്പ് തീരുമാനിക്കണം. അല്ലാത്തപക്ഷം അവ അംഗീകരിച്ചതായി കണക്കാക്കും.

സെറ്റിൽമെന്‍റ് കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളിൽ തുക ഉപയോക്താവിന്‍റെ അക്കൗണ്ടിൽ ക്രെഡിറ്റാകും. ചെക്ക് നൽകിയ ആളിന്‍റെ അക്കൗണ്ടിൽ ആവശ്യമായ തുക ഉണ്ടാകണമെന്ന് മാത്രം. നിലവിൽ മിക്ക ബാങ്കുകളും കുറഞ്ഞത് രണ്ടു പ്രവൃത്തിദിവസമെടുത്താണ് ഇടപാടുകാരന്‍റെ അക്കൗണ്ടിൽ പണമെത്തിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com