ബാങ്ക് പണിമുടക്ക് എസ്എസ്എൽസി പരീക്ഷകളെ ബാധിക്കില്ലെന്ന് യൂണിയൻ

എസ്ബിഐ ബാങ്കിന്‍റെ തെരഞ്ഞടുക്കപ്പെട്ട ശാഖകളിൽ സൂക്ഷിച്ചിരിക്കുന്ന ചോദ‍്യപേപ്പറുകൾ കൃത‍്യസമയത്ത് പരീക്ഷാ നടത്തിപ്പുകാർക്ക് നൽകുമെന്ന് യൂണിയൻ വ‍്യക്തമാക്കി
united forum of bank union says bank strike would not affect sslc exams
എ​​സ്ബി​ഐ
Updated on

തിരുവനന്തപുരം: ബാങ്ക് പണിമുടക്ക് എസ്എസ്എൽസി പരീക്ഷകളെ ബാധിക്കില്ലെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻ. എസ്ബിഐ ബാങ്കിന്‍റെ തെരഞ്ഞടുക്കപ്പെട്ട ശാഖകളിൽ സൂക്ഷിച്ചിരിക്കുന്ന ചോദ‍്യപേപ്പർ കൃത‍്യസമയത്ത് തന്നെ പരീക്ഷാ നടത്തിപ്പുകാർക്ക് നൽകുമെന്നും ഇതിനായി നിർദേശം നൽകിയിട്ടുണ്ടെന്നും യൂണിയൻ വ‍്യക്തമാക്കി.

ബാങ്കുകളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പടുത്തുക, ഒഴിവുകൾ നികത്താൻ നിയമനങ്ങൾ നടത്തുക, പ്രവൃത്തി ദിനം 5 ദിവസമാക്കണം തുടങ്ങിയ ആവശ‍്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് 24, 25 തീയതികളിൽ അഖിലേന്ത‍്യ പണി മുടക്ക് ആഹ്വാനം ചെയ്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ലേബർ കമ്മിഷണർ യോഗം വിളിച്ചിരുന്നു. എന്നാൽ ചർച്ച ഫലം കാണാത്തതിനാൽ സമരവുമായി മുന്നോട്ടു പോകാൻ തന്നെയാണ് യൂണിയന്‍റെ തീരുമാനം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com