തുടർച്ചയായ 4 ദിവസം ബാങ്കില്ല; അടിയന്തര ഇടപാടുകൾ ഉടൻ നടത്തിക്കൊള്ളൂ!!

നാലാം ശനിയും ഞായറും റിപ്പബ്ലിക് ദിനവും പിന്നാലെ ബാങ്ക് പണിമുടക്കുമാണ് വരുന്നത്
banks to remain closed for four days holidays

തുടർച്ചയായ 4 ദിവസം ബാങ്കില്ല; അടിയന്തര ഇടപാടുകൾ ഉടൻ നടത്തിക്കൊള്ളൂ!!

Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ 4 ദിവസം ബാങ്ക് അവധി. മൂന്നു ദിവസം പൊതു അവധിയും ഒരു ദിവസം ബാങ്ക് പണിമുടക്കും വരുന്നതോടെയാണ് തുടർച്ചയായ 4 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കുന്നത്.

നാലാം ശനിയും ഞായറും റിപ്പബ്ലിക് ദിനവും പിന്നാലെ ബാങ്ക് പണിമുടക്കുമാണ് വരുന്നത്. അതിനാൽ തുടർച്ചയായി നാല് ദിവസം ബാങ്ക് ഇടപാടുകൾ നടത്താനാവില്ല. എടിഎമ്മുകൾ പ്രവർത്തിക്കുമെങ്കിലും പണിമുടക്ക് ദിവസം പണം നിറയ്ക്കുന്ന ജോലികളിൽ തടസം നേരിട്ടേക്കാം. അതിനാൽ അത്യാവശ്യമുള്ള പണം മുൻ‌കൂട്ടിതന്നെ എടുത്തു വയ്ക്കുന്നതാണ് നല്ലത്.

ജനുവരി 27ന് രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടന അറിയിച്ചു. ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസം നടപ്പിലാക്കണമെന്നാണ് ആവശ്യം. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്‍റെ (യുഎഫ്ബിയു) നേതൃത്വത്തിലാണ് ബാങ്ക് ജീവനക്കാർ പണിമുടക്കുക.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com