ഒന്നാം തീയതിയിലെ ഡ്രൈ ഡേ മാറ്റണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് ബാർ ഉടമകൾ

നിലവിലുള്ള ബാർ സമയം മാറ്റി രാവിലെ 8 മുതൽ 11 വരെയാക്കണം, ഐടി മേഖലയിലെ ബാറുകളിൽ നൈറ്റ് ലൈഫ് ഏർപ്പെടുത്തണം തുടങ്ങിയവയാണ് ബാർ ഉടമകൾ ഉന്നയിച്ച ആവശ്യം
ഒന്നാം തീയതിയിലെ ഡ്രൈ ഡേ മാറ്റണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് ബാർ ഉടമകൾ
Updated on

തിരുവനന്തപുരം: ഒന്നാം തീയതിയിലെ ഡ്രൈ ഡേ അശാസ്ത്രീയമാണെന്നും തീരുമാനം പുനർ പരിശോധിക്കണമെന്നും ബാർ ഉടമകൾ സർക്കാരിനെ അറിയിച്ചു. മദ്യ നയം രൂപീകരിക്കുന്നതിനു മുന്നോടിയായി മന്ത്രി എം ബി രാജേഷിന്‍റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ബാർ ഉടമകൾ ഇക്കാര്യം ഉന്നയിച്ചത്.

നിലവിലുള്ള ബാർ സമയം മാറ്റി രാവിലെ 8 മുതൽ 11 വരെയാക്കണം, ഐടി മേഖലയിലെ ബാറുകളിൽ നൈറ്റ് ലൈഫ് ഏർപ്പെടുത്തണം തുടങ്ങിയവയാണ് ബാർ ഉടമകൾ ഉന്നയിച്ച ആവശ്യം. മുന്നണിയിലും സർക്കാരിലും ആലോചിച്ച ശേഷം പറയാമെന്ന് ബാർ ഉടമകളെ മന്ത്രി അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com