യാക്കോബായ സഭയുടെ അധ്യക്ഷനായി ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ ചുമതലയേറ്റു

എറണാകുളത്തെ പുത്തൻകുരിശിലുള്ള സഭാ ആസ്ഥാനത്തു വച്ചായിരുന്നു സ്ഥാനാരോഹണ ചടങ്ങ്
baselios joseph catholica bava took charge as head pries of jacobite syrian orthodox church

യാക്കോബായ സഭയുടെ അധ്യക്ഷനായി ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ ചുമതലയേറ്റു

Updated on

കൊച്ചി: യാക്കോബായ സഭയുടെ അധ്യക്ഷനായി ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ സ്ഥാനം ഏറ്റെടുത്തു. എറണാകുളത്തെ പുത്തൻകുരിശിലുള്ള സഭാ ആസ്ഥാനത്തു വച്ചായിരുന്നു സ്ഥാനാരോഹണ ചടങ്ങ്.

കാതോലിക്ക ബാബയായിരുന്ന ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ കബറിടത്തിൽ ധൂപ പ്രാർഥന നടത്തിയായിരുന്നു ചടങ്ങുകൾക്ക് തുടക്കം.

യാക്കോബായ സഭയുടെ അധ്യക്ഷനായി ബസേലിയോസ് ജോസഫ് കതോലിക്കാ ബാവയെ നിയമിച്ചുകൊണ്ടുള്ള ആകമാന സുറിയാനി സഭയുടെ അധ്യക്ഷനായ പാത്രയർക്കീസ് ബാവയുടെ സന്ദേശം ചടങ്ങിൽ വായിച്ചു. സ്ഥാന ചിഹ്നമായ അംശവടി കൈമാറിക്കൊണ്ടായിരുന്നു ചടങ്ങിന് സമാപനം കുറിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com