പൗവത്തിൽ പിതാവിന്‍റെ വിയോഗം ആത്മീയ കേരളത്തിന്റെ തീരാനഷ്ടം; കാതോലിക്കാ ബാവാ

കേരള ക്രൈസ്തവ സമൂഹത്തിൽ സൗമ്യതയുടെ മുഖ മുദ്രയായി പരിലസിച്ചിരുന്ന പിതാവായിരുന്നു പൗവത്തിൽ തിരുമേനി.
പൗവത്തിൽ പിതാവിന്‍റെ വിയോഗം ആത്മീയ കേരളത്തിന്റെ തീരാനഷ്ടം; കാതോലിക്കാ ബാവാ
Updated on

കോട്ടയം: പൗവത്തിൽ പിതാവിന്റെ വിയോഗത്തിൽ ആദരവോടെ അനുശോചനം അറിയിക്കുന്നുവെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ.

ആത്മീയരംഗത്തും ഭരണരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച സവിശേഷമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം. മലങ്കര ഓർത്തഡോക്സ് സഭയുമായി ആത്മബന്ധം പുലർത്തിയ ആത്മീയ ആചാര്യനും സഭയുടെ പ്രതിസന്ധി ഘട്ടങ്ങളിൽ ആശ്രയവും കൈത്താങ്ങും നൽകുന്നതിൽ ശ്രദ്ധാലുവുമായിരുന്നു.

കേരള ക്രൈസ്തവ സമൂഹത്തിൽ സൗമ്യതയുടെ മുഖ മുദ്രയായി പരിലസിച്ചിരുന്ന പിതാവായിരുന്നു പൗവത്തിൽ തിരുമേനി. അതേസമയം തന്നെ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ആത്മീയ ആചാര്യനായിട്ടും അദ്ദേഹം പ്രശോഭിച്ചു. വിദ്യാഭ്യാസ മേഖലകളിൽ അദ്ദേഹത്തിന്റെ നിലപാടും വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്, അദ്ദേഹത്തിന്റെ വിയോഗം ആത്മീയ കേരളത്തിന് തീരാനഷ്ടമാണെന്നും ബാവാ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com