കുളിക്കുന്നതിനിടെ കുളിമുറിയുടെ ചുമരിടിഞ്ഞ് വീണു; തൃശൂരിൽ 49 കാരൻ മരിച്ചു

വീടിനോട് ചേർന്നുള്ള ഓടിട്ട ശുചിമുറിയുടെ ചുമരുകൾ തകർന്ന് ബൈജുവിന്‍റെ ദേഹത്തേക്ക് വീഴുകയായിരുന്നു
bathroom wall collapse death in thrissur

ബൈജു

Updated on

ഇരിങ്ങാലക്കുട: തൃശൂർ കറളം ചമ്മണ്ടയിൽ കുളിമുറിയുടെ ചുമരിടിഞ്ഞു വീണ് 49കാരൻ മരിച്ചു. ചമ്മണ്ട ബാലവാടിക്ക് സമീപം താമസിച്ചിരുന്ന നെടുമ്പള്ളി വീട്ടിൽ ബൈജു ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയോടെയായിരുന്നു അപകടം.

വീടിനോട് ചേർന്നുള്ള ഓടിട്ട ശുചിമുറിയുടെ ചുമരുകൾ തകർന്ന് ബൈജുവിന്‍റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ട് ആളുകൾ ഓടിയെത്തിയപ്പോഴാണ് അപകടമുണ്ടായത് അറിഞ്ഞത്. തുടർന്ന് അഗ്നിശമന സേന എത്തി മണ്ണിഷ്ടികകൾ നീക്കിയാണ് ബൈജുവിനെ പുറത്തെടുത്തത്. ഉടനെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാട്യടടൂർ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com