ബിഡിജെഎസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; രണ്ടിടത്ത് പ്രഖ്യാപനം പിന്നീട്

രണ്ടു ദിവസത്തിനകം ബാക്കി സീറ്റുകളുടെ കാര്യത്തിൽ തീരുമാനമുണ്ടാവുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി
BDJS candidates announced
BDJS candidates announced
Updated on

കോട്ടയം: ബിജെപി സഖ്യകക്ഷിയായ ബിഡിജെഎസ് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള 2 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു പ്രഖ്യാപനം.

ചാലക്കുടിയില്‍ കെ.എ. ഉണ്ണികൃഷ്ണനും മാവേലിക്കരയില്‍ ബൈജു കലാശാലയുമാണ് സ്ഥാനാര്‍ഥികള്‍. പാര്‍ട്ടി മത്സരിക്കുന്ന കോട്ടയം, ഇടുക്കി സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. 2 ദിവസത്തിനകം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

കോട്ടയത്ത് തുഷാര്‍ സ്ഥാനാര്‍ഥിയാവുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മാവേലിക്കരയിൽ കെപിഎംഎസ് നേതാവായിരുന്ന ബൈജു കലാശാലയ്ക്കു തന്നെയായിരുന്നു നേരത്തെ മുതൽ പ്രഥമപരിഗണന. ചാലക്കുടിയിൽ റബര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനാന്‍ കെ.എ. ഉണ്ണികൃഷ്ണന്‍റെ പേര് കൂടാതെ മുന്‍ എംഎൽഎ മാത്യു സ്റ്റീഫന്‍റെ പേരും പരിഗണിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com