സംസ്ഥാനത്തെ 568 സ്പാകളിൽ മിന്നൽ പരിശോധന; 5 പേർ അറസ്റ്റിൽ

എഡിജിപി വി. വിജയന്‍റെ നിർദേശപ്രകാരമാണ് ഓപ്പറേഷൻ സ്പാ എന്ന പേരിൽ റെയ്ഡ് നടത്തിയത്.
Over 500 spas in Keralam raided, five arrested

സംസ്ഥാനത്തെ 568 സ്പാകളിൽ മിന്നൽ പരിശോധന; 5 പേർ അറസ്റ്റിൽ

Updated on: 

തിരുവന്തപുരം: സംസ്ഥാനത്തെ 568 സ്പാകളിൽ മിന്നൽ പരിശോധന നടത്തി പൊലീസ്. അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിയമലംഘനം നടത്തിയതിന്‍റെ പേരിൽ 14 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംസ്ഥാനത്താകെ 821 സ്പാകൾ ആണുള്ളത്.

എഡിജിപി വി. വിജയന്‍റെ നിർദേശപ്രകാരമാണ് ഓപ്പറേഷൻ സ്പാ എന്ന പേരിൽ റെയ്ഡ് നടത്തിയത്. കോഴിക്കോട് മാത്ര 70 സ്പാകളിൽ പരിശോധന നടത്തി.

44 സ്പാകൾക്ക് നിയമലംഘനം നടത്തിയതിന്‍റെ പേരിൽ നോട്ടീസ് നൽകിയിട്ടുണ്ട്. സ്പാകളുമായി ബന്ധപ്പെട്ട് കുറ്റകൃത്യങ്ങൾ പെരുകുന്ന സാഹചര്യത്തിലാണ് മിന്നൽ പരിശോധന നടത്തിയത്.

logo
Metro Vaartha
www.metrovaartha.com