രക്ഷാദൗത്യം പരാജയം; കിണറ്റിൽ വീണ കരടി ചത്തു

അഗ്നിശമനസേനയാണ് കരടിയെ വെള്ളത്തിൽ നിന്നും പുറത്തെത്തിച്ചത്
രക്ഷാദൗത്യം പരാജയം; കിണറ്റിൽ വീണ കരടി ചത്തു

തിരുവനന്തപുരം: വെള്ളനാട് വീട്ടിലെ കിണറ്റിൽ വീണ കരടി ചത്തു. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് കരടിയെ പുറത്തെത്തിക്കാനായത്, തുടർ‌ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഗ്നിശമനസേനയാണ് കരടിയെ വെള്ളത്തിൽ നിന്നും പുറത്തെത്തിച്ചത്.

ഇന്നലെ രാത്രി 12 മണിയോടെയാണ് കരടി കിണറ്റിൽ വീണത്. കിണറ്റിൽ എന്തോ വീഴുന്ന ശബ്ദം കേട്ട വീട്ടുടമ പുറത്തു വന്ന് നോക്കുകയും കരടിയാണെന്ന് കണ്ടതോടെ വനം വകുപ്പിനെ അറിയിക്കുകയായിരുന്നു.പുലർച്ചയോടെ സ്ഥലത്തെത്തിയ വനം വകുപ്പ് മയക്കു വെടി വെച്ച് കരടിയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങളാണ് തുടക്കത്തിലെ തന്നെ നടത്തിയത്. ആദ്യ മയക്കു വെടി പരാജയം ആയെങ്കിലും രണ്ടാമത്തെ മയക്കുവെടി വിജയം കാണുകയായിരുന്നു.

എന്നാൽ മയങ്ങിയ കരടിയെ വലയിൽ കുടുക്കി പുറത്തെത്തിക്കാം എന്ന വനംവകുപ്പിന്‍റെ കണക്കുകൂട്ടൽ തെറ്റിച്ച് കരടി വെള്ളത്തിൽ മുങ്ങുകയായിരുന്നു. ദ്രുതകർമ്മ സേന ഉൾപ്പെടെ ഉള്ളവർ വെള്ളത്തിലിറങ്ങി കരടിയെ പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടർന്ന് വെള്ളം വറ്റിച്ച് പുറത്തെത്തിക്കാനുള്ള ശ്രമമായിരുന്നു. അതും ശ്രമകരമായിരുന്നു. തുടർന്ന് അഗ്നിശമന സേനയാണ് കരടിയെ പുറത്തെത്തിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com