കൂളിങ് ഗ്ലാസ് വച്ച് ഡാൻസ് കളിച്ചതിന് മർദനം; റാഗിങ്ങിൽ പൊലീസ് കേസെടുത്തു

ഹോളിക്രോസ് കോളെജിലെ ഒന്നാം വർഷ വിദ‍്യാർഥിയായ ഒളവണ്ണ വളപ്പിൽ താനിക്കുന്നത് വീട്ടിൽ വിഷ്ണുവാണ് റാഗിങ്ങിന് ഇരയായത്
Beaten for dancing with a cooling glass; Police registered case for ragging
കൂളിങ് ഗ്ലാസ് വച്ച് ഡാൻസ് കളിച്ചതിന് മർദനം; റാഗിങ്ങിൽ പൊലീസ് കേസെടുത്തുfile
Updated on

കോഴിക്കോട്: എരഞ്ഞിപാലത്ത് ഹോളിക്രോസ് കോളെജിലെ വിദ‍്യാർഥിക്ക് നേരെ റാഗിങ് നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ഒന്നാം വർഷ വിദ‍്യാർഥിയായ ഒളവണ്ണ വളപ്പിൽ താനിക്കുന്നത് വീട്ടിൽ വിഷ്ണുവാണ് റാഗിങ്ങിന് ഇരയായത്.

മൂന്നാം വർഷ വിദ‍്യാർഥികളായ മുഹമ്മദ് സിനാൻ, ഗൗതം, കൂടാതെ കണ്ടാൽ തിരിച്ചറിയുന്ന മറ്റ് നാലുപേർക്കെതിരേയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഫെബ്രുവരി 14ന് വൈകിട്ട് 6:45 ഓടെയാണ് സംഭവം.

കോളെജിൽ സാംസ്കാരിക പരിപാടിയിൽ കൂളിങ് ഗ്ലാസ് ധരിച്ച് വിഷ്ണു ഡാൻസ് കളിച്ചിരുന്നു. ഇതിനെ തുടർന്ന് ആറംഗ സംഘം വിഷ്ണുവുമായി തർക്കത്തിലേർപ്പെടുകയും കൂളിങ് ഗ്ലാസ് അഴിച്ചു മാറ്റിയ ശേഷം സംഘം ചേർന്ന് മർദിച്ചുവെന്നാണ് പരാതി.

ചൊവ്വാഴ്ച വൈകിട്ട് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടനെ നടപടിയെടുത്തെന്ന് കോളെജ് പ്രിൻസിപ്പൽ വ‍്യക്തമാക്കി.

സംഭവത്തിന്‍റെ സിസിടിവി ദൃശ‍്യങ്ങൾ പൊലീസിന് കൈമാറിയെന്നും ആറ് വിദ‍്യാർഥികളെയും സസ്പെൻഡ് ചെയ്തതായും പ്രിൻസിപ്പൽ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com