ബ്യൂട്ടി പാര്‍ലര്‍ ഉടമ സ്ഥാപനത്തില്‍ മരിച്ച നിലയില്‍; മൃതദേഹത്തിനു രണ്ടാഴ്ചത്തോളം പഴക്കം

ഇന്നലെ വൈകിട്ടോടെ സലൂണിന്‍റെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ട്യൂഷന്‍ സെന്‍ററിലെ വിദ്യാർഥികൾക്ക് ദുർഗന്ധം വന്നതോടെ അവർ കെട്ടിടം ഉടമയെ വിവരം അറിയിക്കുകയായിരുന്നു
beauty parlor owner found dead
ഷീല

തിരുവനന്തപുരം: തൈക്കാട് നാച്വറൽ റോയൽ സലൂണിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. സലൂൺ നടത്തിയിരുന്ന മാർത്താണ്ഡം സ്വദേശി ഷീല (55) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടാഴ്ചത്തോളം പഴക്കമുണ്ട്. ഇന്നലെ വൈകിട്ടോടെ സലൂണിന്‍റെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ട്യൂഷന്‍ സെന്‍ററിലെ വിദ്യാർഥികൾക്ക് ദുർഗന്ധം വന്നതോടെ അവർ കെട്ടിടം ഉടമയെ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന കെട്ടിടം ഉടമ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. അകത്തുനിന്നു പൂട്ടിയിരുന്ന വാതിലിന്‍റെ പൂട്ടുതകര്‍ത്താണ് പൊലീസ് അകത്തു കയറിയത്.‌ ശാരീരിക അസ്വസ്ഥതകളുള്ള ആളായിരുന്നു ഷീല. ഇവരുടെ ബന്ധക്കളെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com