അടിസ്ഥാനരഹിതം: പത്മജയെ ബിജെപിയിലെത്തിച്ചെന്ന ആരോപണം തള്ളി ബെഹ്റ

പത്മജയെ ബിജെപിയിലെത്തിക്കാൻ ഇടനിലക്കാരാനായി പ്രവർത്തിച്ചത് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനാണന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ആദ്യം ആരോപണം ഉന്നയിച്ചത്
അടിസ്ഥാനരഹിതം: പത്മജയെ ബിജെപിയിലെത്തിച്ചെന്ന ആരോപണം തള്ളി ബെഹ്റ
Updated on

കൊച്ചി: മുൻ മുഖ്യമന്ത്രി കെ.കരുണാകരന്‍റെ മകൾ പത്മജയുടെ ബിജെപി പ്രവേശനത്തിന് ഇടനിലക്കാരനായെന്ന കോൺഗ്രസ് നേതാക്കളുടെ ആരോപണം നിക്ഷേധിച്ച് മുൻ ഡിജിപിയും കെഎംആർഎൽ എംഡിയുമായ ലോക്നാഥ് ബെഹ്റെ രംഗത്ത്. ആരോപണം അടിസ്ഥാനരഹിതവും വസ്തുതയ്ക്ക് നിരക്കാത്തതുമാണെന്ന് അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് നേതാക്കളുടെ ആരോപണം തെറ്റാണ്. ഇതിൽ സത്യമില്ല. ഇതൊരു രാഷ്ട്രീയ കാര്യമാണ്. അതിലാൽ തന്നെ അധികമൊന്നും പറയാനില്ലെന്നും ബെഹ്റ പ്രതികരിച്ചു.

പത്മജയെ ബിജെപിയിലെത്തിക്കാൻ ഇടനിലക്കാരാനായി പ്രവർത്തിച്ചത് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനാണന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ആദ്യം ആരോപണം ഉന്നയിച്ചത്. ഇതിനു പിന്നാലെ ബെഹ്റയുടെ പേരുവെളിപ്പെടുത്തി കെ. മുരളീധരൻ രംഗത്തെത്തുകയായിരുന്നു

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com